---
title: "കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു"
english_title: "Coconut Climber Dies After Wasp Attack In Muthukad Madhu Annachamkandi Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383346/ muthukad-coconut-climber-wasp-attack-death-madhu-annachamkandi"
published_at: "2026-09-18T21:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad62617d756_loik.jpg"
keywords: ["Wasp Attack Death", "Muthukad News", "Coconut Climber Death"]
---

# കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** **മുതുകാട്: **കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കായിക താരവുമായിരുന്ന മുതുകാട് അന്നച്ചാം കണ്ടി മധു ആണ് മരിച്ചത്.

## Article Content

**മുതുകാട്: **കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കായിക താരവുമായിരുന്ന മുതുകാട് അന്നച്ചാം കണ്ടി മധു ആണ് മരിച്ചത്.

പന്തിരിക്കരയില്‍ തെങ്ങ് കയറുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. ഇന്നലെയാണ് മധുവിന് കടന്നലിന്റെ കുത്തേറ്റത്. സംഭവത്തിന് തൊട്ടുപിന്നാലെ ശരീരത്തിലെ രക്തസമ്മര്‍ദം കുത്തനെ താഴ്ന്ന് അവശനിലയിലായ ഇദ്ദേഹത്തെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചികിത്സയില്‍ തുടരവെയാണ് മരണം സംഭവിച്ചത്.

നാട്ടിലെ വിവിധ കായിക-സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന മധു സ്‌കൂള്‍ പഠനകാലത്ത് കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. സംസ്‌കാരം പിന്നീട്.

ഭാര്യ ഗ്രീഷ്മ (യുഎഇ). മക്കള്‍ കൃഷ്ണമധു, കാര്‍ത്തിക് മധു. സഹോദരങ്ങള്‍ സത്യന്‍, മിനി, സുനില്‍, സിനി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383346/ muthukad-coconut-climber-wasp-attack-death-madhu-annachamkandi)